എൻ എസ് എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിലാണ്: മുഖ്യമന്ത്രിക്ക് മറുപടിയുമായി സുകുമാരൻ നായർ

എൻ എസ് എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിലാണ്: മുഖ്യമന്ത്രിക്ക് മറുപടിയുമായി സുകുമാരൻ നായർ

സർക്കാരിനെതിരായ എൻ എസ് എസിന്റെ തുടർച്ചയായ വിമർശനങ്ങൾ പൊതുസമൂഹത്തിന് സംശയമുണ്ടാക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി ജി സുകുമാരൻ നായർ. സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചോ മറ്റ് വിവാദങ്ങളെ സംബന്ധിച്ചോ എൻ എസ് എസ് ഒരിക്കലും പ്രതികരിച്ചിട്ടില്ല. എൻ എസ് എസ് ഇപ്പോഴും സമദൂരത്തിൽ തന്നെയാണ്

എൻ എസ് എസിനെയോ അതിന്റെ നേതൃത്വത്തിനെയോ ഇക്കാരണങ്ങൾ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിലാണെന്നെ പറയാനുള്ളുവെന്നും സുകുമാരൻ നായർ പറഞ്ഞു. എൻ എസ് എസ് ആവശ്യപ്പെട്ട് ആകെ മൂന്ന് കാര്യങ്ങളാണ്.

ശബരിമല യുവതിപ്രവേശനം സംബന്ധിച്ച് വിശ്വാസികൾക്ക് അനൂലമായ നിലപാട് എടുക്കണം. പത്ത് ശതമാനം സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കണം, മന്നത്ത് പത്മനാഭന്റെ ജന്മദിനം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതു അവധിയായി പ്രഖ്യാപിച്ചത് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തണം എന്നിവയാണ്.

ഈ മൂന്ന് കാര്യങ്ങൾ സംബന്ധിച്ചാണ് എൻ എസ് എസ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ഈ മൂന്ന് ആവശ്യങ്ങളിലും എന്ത് രാഷ്ട്രീയമാണുള്ളതെന്ന് ഇതിനെ വിമർശിക്കുന്നവർ വ്യക്തമാക്കട്ടെ. ഇതിലൊന്നും പൊതുസമൂഹത്തിന് സംശയത്തിനിടയില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

Share this story