തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി പ്രവർത്തകർ ആർക്ക് വോട്ട് ചെയ്യണമെന്ന മാർഗ നിർദേശം നൽകും: കെ സുരേന്ദ്രൻ

തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി പ്രവർത്തകർ ആർക്ക് വോട്ട് ചെയ്യണമെന്ന മാർഗ നിർദേശം നൽകും: കെ സുരേന്ദ്രൻ

ബിജെപി സ്ഥാനാർഥികളില്ലാത്ത തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. രണ്ടിടത്തും പ്രവർത്തകർക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടാകും

ഒരു ധാരണയും രണ്ട് മണ്ഡലത്തിലുമില്ല. തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ട്. വോട്ട് ചെയ്യേണ്ടത് സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം പാർട്ടി അണികൾക്ക് തള്ളും. പത്രിക തള്ളിയത് വരണാധികാരികളുടെ അവിവേക തീരുമാനമാണ്

അഡ്ജസ്റ്റ്‌മെന്റ് ആണെങ്കിൽ ഗുരുവായൂരിൽ എന്തിന് ചെയ്യണം, വേറെ എത്ര മണ്ഡലമുണ്ടെന്നും സുരേന്ദ്രൻ ചോദിച്ചു. ഇത്തരം ആരോപണങ്ങളിൽ അടിസ്ഥാനമില്ല. സാങ്കേതിക പിഴവ് സംഭവിച്ചതെങ്ങനെയെന്ന് തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി അന്വേഷിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Share this story