കഞ്ചിക്കോട് യുവതി തൊട്ടിൽ കയറിൽ തൂങ്ങിമരിച്ചു; തൊട്ടുപിന്നാലെ ഇതേ കയറിൽ ഭർത്താവും തൂങ്ങിമരിച്ചു

കഞ്ചിക്കോട് യുവതി തൊട്ടിൽ കയറിൽ തൂങ്ങിമരിച്ചു; തൊട്ടുപിന്നാലെ ഇതേ കയറിൽ ഭർത്താവും തൂങ്ങിമരിച്ചു

പാലക്കാട് കഞ്ചിക്കോട് യുവതിയെ കുഞ്ഞിന്റെ തൊട്ടിൽ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം താഴെയിറക്കി ആംബുലൻസിനായി കാത്തിരിക്കുന്നതിനിടെ ഇവരുടെ ഭർത്താവും ഇതേ കയറിൽ തൂങ്ങിമരിച്ചു.

നേതാജി നഗറിലാണ് സംഭവം. മനുപ്രസാദ്(30), ഭാര്യ ദൃശ്യ(23) എന്നിവരാണ് മരിച്ചത്. വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ബുധനാഴ്ച പുലർച്ചെ ഒന്നേ കാലോടെയാമഅ ദൃശ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മനുപ്രസാദ് കുട്ടിയെയുമെടുത്ത് കരഞ്ഞുകൊണ്ട് താഴേക്ക് വരികയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകി.

ആളുകൾ ഓടിക്കൂടി ദൃശ്യയെ താഴെയിറക്കി. ആംബുലൻസ് വരാനായി എല്ലാവരും കാത്തുനിൽക്കുന്നതിനിടെ മനുപ്രസാദ് മുറിയിൽ കയറി വാതിലടച്ച് ഇതേ കയറിൽ തൂങ്ങുകയായിരുന്നു. അഗ്നിരക്ഷാസേന എത്തി അകത്തു കടന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

Share this story