തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജ്‌നാഥ് സിംഗും ജെ ഡി നഡ്ഡയും ഇന്ന് കേരളത്തിൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജ്‌നാഥ് സിംഗും ജെ ഡി നഡ്ഡയും ഇന്ന് കേരളത്തിൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ഇന്ന് കേരളത്തിൽ. ഇന്ന് രാവിലെ 9 മണിക്ക് വർക്കലയിലെത്തുന്ന രാജ്നാഥ് സിംഗ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിക്കായി റോഡ് ഷോ നടത്തും.

റോഡ് ഷോയ്ക്ക് ശേഷം ശിവഗിരിയിൽ എത്തുന്ന അദ്ദേഹം മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം പുതുപ്പള്ളി, ഇരിഞ്ഞാലക്കുട, എറണാകുളം മണ്ഡലങ്ങളിലും പര്യടന പരിപാടികളിൽ പങ്കെടുക്കും.

ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ധർമ്മടം, നാട്ടിക, തൊടുപുഴ, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ റോഡ് ഷോയിൽ പങ്കെടുക്കും.

 

Share this story