പ്രതിപക്ഷം പ്രതികാരപക്ഷമാകരുത്; തെരഞ്ഞെടുപ്പ് കമ്മീഷൻ വസ്തുതകൾ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി

പ്രതിപക്ഷം പ്രതികാരപക്ഷമാകരുത്; തെരഞ്ഞെടുപ്പ് കമ്മീഷൻ വസ്തുതകൾ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി

പ്രതിപക്ഷം പ്രതിപക്ഷമായിട്ട് നിൽക്കണം അല്ലാതെ പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് കമ്മീഷനെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കേരളത്തിന്റെ അന്നം മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ നിവേദനത്തിൽ പ്രതിപക്ഷ നേതാവ് ആക്ഷേപിച്ച് ഏപ്രിലിലെ സാമൂഹിക പെൻഷനോടൊപ്പം മെയ് മാസത്തെ കൂടി നൽകുന്നുവെന്നാണ്. ഇത് വോട്ടർമാരെ സ്വാധീനിക്കാനാണെന്നും പ്രതിപക്ഷ നേതാവ് കള്ളം പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് കേന്ദ്രത്തിലേക്ക് പരാതി അയക്കുമ്പോൾ വസ്തുതാപരമായിരിക്കണ്ടേയെന്നും പിണറായി വിജയൻ ചോദിച്ചു

സർക്കാർ മെയ് മാസത്തിലേത് മുൻകൂറായി നൽകുന്നില്ല. മാർച്ചിലെയും ഏപ്രിലെയും പെൻഷനാണ് നൽകുന്നത്. ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പ് സംബന്ധിച്ച് സൂചന പോലും വരാത്ത സമയത്താണ് ഏപ്രിൽ മാസത്തെ പെൻഷൻ ഏപ്രിൽ 14ന് മുമ്പ് വിതരണം ചെയ്യണമെന്ന ഉത്തരവിറക്കിയത്. വിശേഷ ദിവസങ്ങളിൽ പെൻഷനും ശമ്പളവും നേരത്തെ വിതരണം ചെയ്യുന്ന രീതി പ്രതിപക്ഷ നേതാവ് ഇതുവരെ കണ്ടിട്ടില്ലെ

കൊവിഡ് കാലത്ത് ദുരിതമനുഭവിച്ച് തുടങ്ങിയ സമയത്താണ് ഭക്ഷ്യക്കിറ്റ് നൽകി തുടങ്ങിയത്. മാസങ്ങളായി നൽകുന്നതാണിത്. ഇതൊന്നും തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്തതാണ്. കുട്ടികൾക്ക് ഉച്ചക്കഞ്ഞിയുടെ ഭാഗമായുള്ള അരിയാണ് നൽകുന്നത്. ആദ്യഘട്ടം നേരത്തെ നൽകി. ഫെബ്രുവരി 20ന് തന്നെ പുതിയ ഉത്തരവ് ഇറക്കിയിരുന്നു. നേരത്തെ തീരുമാനിച്ച കാര്യമെങ്ങനെയാണ് ചട്ടലംഘനമാകുന്നത്. വസ്തുതകൾ മനസ്സിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story