സഭാ പ്രശ്‌നം പരിഹരിക്കാൻ ബിജെപി സ്വീകരിക്കുന്ന നിലപാട് സ്വാഗതാർഹം: ഓർത്തഡോക്‌സ് സഭ

സഭാ പ്രശ്‌നം പരിഹരിക്കാൻ ബിജെപി സ്വീകരിക്കുന്ന നിലപാട് സ്വാഗതാർഹം: ഓർത്തഡോക്‌സ് സഭ

സഭാ തർക്ക വിഷയത്തിൽ ബിജെപിയെ പുകഴ്ത്തി ഓർത്തഡോക്‌സ് സഭാ. തർക്കം പരിഹരിക്കാൻ ബിജെപി സ്വീകരിക്കുന്ന നിലപാട് സ്വാഗതാർഹമാണെന്ന് ഓർത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാദർ എംഒ ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വൈദികന്റെ പ്രതികരണം

സഭയോട് അനീതി കാണിച്ചത് ആരാണെന്ന് വിശ്വാസികൾക്കറിയാം. തെരഞ്ഞെടുപ്പ് കാലത്ത് കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് അറിയാവുന്നതിനാലാണ് സർക്കാർ നിയമനിർമാണം നടത്താത്തത്. വിശ്വാസികൾ യുക്തമായ തരത്തിൽ തെരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു

Share this story