2018ലെ പ്രളയം മനുഷ്യനിർമിതമെന്ന് തെളിഞ്ഞു; ആരോപണവുമായി ഉമ്മൻ ചാണ്ടി

2018ലെ പ്രളയം മനുഷ്യനിർമിതമെന്ന് തെളിഞ്ഞു; ആരോപണവുമായി ഉമ്മൻ ചാണ്ടി

2018ലെ പ്രളയം മനുഷ്യ നിർമ്മിതമാണെന്ന് തെളിഞ്ഞെന്ന് ഉമ്മൻചാണ്ടി. പ്രളയം സംബന്ധിച്ച് അക്കൗണ്ടന്റ് ജനറൽ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പ്രളയത്തിന് ഉത്തരവാദികളായവർക്കെതിരെ യുഡിഎഫ് അധികാരത്തിലെത്തിയാൽ നടപടിയെടുക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

മഴ പെയ്തതിനെ തുടർന്ന് മുൻകരുതലില്ലാതെ ഡാം തുറന്ന് വിട്ടതാണ് 2018ലെ പ്രളയം രൂക്ഷമാകാൻ കാരണം. പ്രളയം മനുഷ്യനിർമ്മിതമാണെന്ന് അന്നേ തെളിഞ്ഞതാണ്. നേരത്തെ മുന്നറിയിപ്പുണ്ടായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

 

Share this story