ചെന്നിത്തല വോട്ടർമാരുടെ ഡാറ്റ ചോർത്തി; അപ്ലോഡ് ചെയ്തത് സിംഗപ്പൂർ കമ്പനിയുടെ ഐപി അഡ്രസിൽ നിന്നെന്ന് സിപിഎം

ചെന്നിത്തല വോട്ടർമാരുടെ ഡാറ്റ ചോർത്തി; അപ്ലോഡ് ചെയ്തത് സിംഗപ്പൂർ കമ്പനിയുടെ ഐപി അഡ്രസിൽ നിന്നെന്ന് സിപിഎം

ഇരട്ട വോട്ട് വിഷയത്തിൽ നാല് ലക്ഷം പേരുടെ വിവരങ്ങൾ പ്രതിപക്ഷ നേതാവ് അപ്ലോഡ് ചെയ്തത് സിംഗപ്പൂർ ആസ്ഥാനമായ കമ്പനിയുടെ ഐപി അഡ്രസിൽ നിന്നാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വ്യക്തിഗത വിവരങ്ങൾ അടക്കം ചിത്രങ്ങളോടെ ഇങ്ങനെ വിദേശത്തേക്ക് കൈമാറിയതിൽ ഗൗരവമായ നിയമപ്രശ്‌നങ്ങളുണ്ട്.

വ്യക്തികളുടെ അനുമതിയോടെയല്ല പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ വിവരങ്ങൾ കൈമാറിയതെന്നും എം എ ബേബി ആരോപിച്ചു. 140 നിയോജ മണ്ഡലങ്ങളിലെ ഇരട്ട വോട്ടർമാർ എന്ന പേരിൽ 4,34,000 പേരുടെ ഡാറ്റകളാണ് യുഡിഎഫ് പുറത്തുവിട്ടത്.

Share this story