ഇരട്ടകളുടെ വോട്ടും വ്യാജവോട്ടാക്കിയെ ചെന്നിത്തല കുടുങ്ങി; നിയമനടപടിക്കും നീക്കം

ഇരട്ടകളുടെ വോട്ടും വ്യാജവോട്ടാക്കിയെ ചെന്നിത്തല കുടുങ്ങി; നിയമനടപടിക്കും നീക്കം

വ്യാജവോട്ടുകളെന്ന വലിയ അവകാശവാദത്തോടെ രമേശ് ചെന്നിത്തല പുറത്തുവിട്ട വോട്ടർ പട്ടികയിലും പിശക്. പുറത്തുവിട്ട പട്ടികയിൽ ഇരട്ടകളുടെ പേരുകളും ഇടംപിടിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള ഇരട്ടകളുടെ പേരാണ് വ്യാജർ എന്ന പേരിൽ ചെന്നിത്തല പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതുപോലെ ചെന്നിത്തലയുടെ പട്ടികയിൽ പെട്ടവരാണ് ഒറ്റപ്പാലം മണ്ഡലത്തിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണും. 135ാം നമ്പർ ബൂത്തിലെ തോട്ടക്കര തേക്കിൻകാട് വീട്ടിലെ ഇവരുടെ പേരുകളാണ് ചെന്നിത്തല വ്യാജ വോട്ടാക്കി പുറത്തുവിട്ടിരിക്കുന്നത്

പ്രതിപക്ഷ നേതാവിന്റെ നടപടിയിലൂടെ മാനഹാനിയുണ്ടായെന്നും വ്യക്തിപരമായ അധിക്ഷേപമാണ് നടന്നതെന്നും ചെന്നിത്തലക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സഹോദരങ്ങളിൽ ഒരാളായ അരുൺ പറഞ്ഞു

Share this story