ഹൈലൈറ്റ് മാളിന്റെ വാർഷികത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായ്

ഹൈലൈറ്റ് മാളിന്റെ വാർഷികത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായ്

വാർഷികാഘോഷങ്ങളുടെ ഭാഗമായി ഹൈലൈറ്റ് മാളിൽ കൊച്ചി മുസിരിസ് ബിനാലെക്ക് സമാനമായി, മലബാറിലെ കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ ജനങ്ങൾക്ക് പരിചയപ്പെടുത്താനും പ്രോത്സാഹനങ്ങളേ കാനും ഒരു വേദി ഒരുക്കുന്നു. കൂടാതെ പ്രമുഖ ഗായകരായ റാസാ ബീഗം, മെഹ്ഫിൽ ഇ സമാ, ശ്രീനാഥ്, നിമിഷ തുടങ്ങിയവരുടെ സംഗീത സായാഹ്നങ്ങൾ, വളർത്തു മൃഗങ്ങളുടെ പ്രദർശനം, വിൻറ്റേജ് കാർ എക്‌സ്‌പോ, അന്തർദേശീയ തലത്തിലുള്ള ഫാഷൻ വീക്ക് എന്നിവയും ഉണ്ടാകും.ഏപ്രിൽ മാസമുനീളം മാളിലെ എല്ലാ ഷോപ്പുകളിലും പ്രത്യേക കിഴിവുകളും അവിശ്വസിനിയമായ ഓഫറുകളും ഉണ്ടാകും. കോവിഡിനു ശേഷം കഴിഞ്ഞ കുറച്ചു മാസങ്ങളിലായി 50 ൽ പരം പുതിയ ഔട്ട്‌ലറ്റുകൾ മാളിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു.

മലമ്പാറിലെ ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റിമറിച്ച ഹൈലൈറ്റ് മാൾ ഒട്ടനവധി ദേശീയ അന്തർദേശീയ ബ്രാൻഡുകൾ കേരളത്തിനു പരിചയപ്പെടുത്തിയിട്ടുണ്ട്. ഷോപ്പേർസ് സ്റ്റോപ്പ്, ലൈഫ് സ്‌റ്റൈൽ, ഹോം സെൻറർ, ടോമി ഹിൽഫിഗർ, സീകെ, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, ബൗൺസ് ട്രാംപോലിൻ പാർക്ക്, സ്‌നോ ഫാന്റസി, തുടങ്ങി നിരവധി ഔട്ട്‌ലെറ്റുകൾ ഇന്ന് മലമ്പാറുകാർക്ക് പ്രിയപ്പെട്ടവയാണ്.

ഹൈലൈറ്റ് ഗ്രൂപ്പ് ഹൈലൈറ്റ് സിറ്റിയിലെ അപ്പാർട്ട്‌മെന്റ് ടവറുകൾ, അതിവിപുലമായ ഫാമിലി ക്ലബ്, കേരളത്തിലെ ചെറിയ ടൗണുകളിൽ നൂതന രീതിയിലുള്ള ചെറിയ മാളുകൾ എന്നീ പ്രോജക്ടുകളുടെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നേറുന്നു. വാർത്താ സമ്മേളനത്തിൽ സിഎംഡി: പി.സുലൈമാൻ, അസി: ഡയറക്ടർ – മുഹമ്മദ് ഫവാസ്, ഹൈലൈറ്റ്മൾ ഹെഡ്: ജനാർദ്ദനൻ, ജനറൽ മാനേജർ വിപിൻ തുടങ്ങിയവർ പങ്കെടുത്തു.

Share this story