ചെന്നിത്തലയുടെ ഇരട്ട വോട്ട് ആരോപണം: പരാതിയുമായി കണ്ണൂരിലെ ഇരട്ടകൾ

ചെന്നിത്തലയുടെ ഇരട്ട വോട്ട് ആരോപണം: പരാതിയുമായി കണ്ണൂരിലെ ഇരട്ടകൾ

വ്യാജവോട്ട് ആരോപണത്തിൽ ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും. ചെന്നിത്തല ഇരട്ട വോട്ടെന്ന പേരിൽ പുറത്തുവിട്ട പട്ടികയിൽ നിരവധി ഇരട്ടകൾ ഉൾപ്പെട്ടിരുന്നു കണ്ണൂർ മയ്യിലിലെ ഇരട്ടകളാണ് ഇതിനെതിരെ പരാതി നൽകിയത്

കുറ്റിയാട്ടൂരിലെ ഇരട്ട സഹോദരൻമാരായ ജിതിനും ജിഷ്ണുവും കയരളത്തെ ഇരട്ട സഹോദരിമാരായ സ്‌നേഹ, ശ്രേയ എന്നിവരാണ് പരാതി നൽകിയത്. വ്യാജവോട്ടെന്ന പേരിൽ അപമാനിച്ചതിന് ചെന്നിത്തലക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി

തളിപ്പറമ്പ മണ്ഡലത്തിലെ 178ാം നമ്പർ ബൂത്തിലെ 533ാം നമ്പർ വോട്ടറാണ് ജിതിൻ. 534ാം നമ്പർ വോട്ടറാണ് ജിഷ്ണു. 139ാം നമ്പർ ബൂത്തിലെ 77, 78 ക്രമനമ്പർ വോട്ടർമാരാണ് സ്‌നേഹ, ശ്രേയ എന്നിവർ. ഇവരുടെ വോട്ടുകൾ ഇരട്ട വോട്ടെന്നായിരുന്നു ചെന്നിത്തല ആരോപിച്ചത്.

Share this story