അദാനിയുമായി വൈദ്യുതി വാങ്ങാൻ കരാർ ഒപ്പിട്ടെന്ന ആരോപണം വിഡ്ഡിത്തരം; ചെന്നിത്തലക്ക് സമനില തെറ്റിയെന്ന് മന്ത്രി മണി

അദാനിയുമായി വൈദ്യുതി വാങ്ങാൻ കരാർ ഒപ്പിട്ടെന്ന ആരോപണം വിഡ്ഡിത്തരം; ചെന്നിത്തലക്ക് സമനില തെറ്റിയെന്ന് മന്ത്രി മണി

അദാനിയുടെ സ്ഥാനപത്തിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാർ ഒപ്പിട്ടെന്ന ആരോപണം വിഡ്ഡിത്തരമെന്ന് മന്ത്രി എം എം മണി. ചെന്നിത്തല പറയുന്നതുപോലെ ഒരു രൂപയ്ക്ക് ജലവൈദ്യുതി കിട്ടാനില്ല. കിട്ടുമെങ്കിൽ അതല്ലേ വാങ്ങുകയുള്ളു. കേന്ദ്രസർക്കാരിന്റെ പാരമ്പര്യേതര ഊർജ സ്ഥാപനവുമായി മാത്രമേ കരാറുള്ളുവെന്നും മന്ത്രി പറഞ്ഞു

വല്ലവനും വല്ലതും പറയുന്നത് കേട്ട് എന്നോട് വന്നന്വേഷിക്കാതെ മാധ്യമങ്ങൾ അന്വേഷിക്കണം. കെ എസ് ഇ ബി വെബ്‌സൈറ്റിൽ എല്ലാ വിവരങ്ങളുമുണ്ട്. അദാനിയുമായി കേരളസർക്കാരോ വൈദ്യുതി ബോർഡോ ഒപ്പിട്ടിട്ടില്ല.

കേരളത്തിൽ ഉത്പാദിപ്പിക്കുന്നത് 35 ശതമാനം വൈദ്യുതിയാണ്. ബാക്കി വാങ്ങുന്നു. അതിന് അദാനിയുടേയോ മറ്റ് കുത്തകകളുടെയോ കമ്പനികളുമായി കരാറില്ല. പ്രതിപക്ഷ നേതാവ് കഥയറിയാതെ പറയുകയാണ്. കേന്ദ്ര എനർജി കോർപറേഷനാണ് കേരളത്തിന് വൈദ്യുതി തരുന്നത്. അതുവാങ്ങുന്നുണ്ട്. ചെന്നിത്തല വിഡ്ഡിത്തരം തന്നെയാണ് പറയുന്നത്. സമനില തെറ്റിയ പോലെയാണ് കുറേ നാളായി സംസാരിക്കുന്നതെന്നും മണി പറഞ്ഞു.

Share this story