നാദാപുരത്തെ അസീസിന്റെ മരണം കൊലപാതകമെന്ന് സൂചന; സഹോദരൻ കഴുത്തു ഞെരിക്കുന്ന വീഡിയോ പുറത്ത്

നാദാപുരത്തെ അസീസിന്റെ മരണം കൊലപാതകമെന്ന് സൂചന; സഹോദരൻ കഴുത്തു ഞെരിക്കുന്ന വീഡിയോ പുറത്ത്

നാദാപുരം നരിക്കാട്ടേരിയിൽ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന അസീസിന്റെ മരണം കൊലപാതകമെന്ന് സൂചന. കുട്ടിയെ സഹോദരൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുന്നുവെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയാണ് കേസിൽ വലിയ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്

2020 മെയിലാണ് അബ്ദുൽ അസീസ് മരിക്കുന്നത്. ഇത് ആത്മഹത്യയെന്ന നിലയിലാണ് ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും എത്തിയത്. അതേസമയം കുട്ടിയുടെ രണ്ടാനമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും പീഡനം നേരിടുന്നുണ്ടായിരുന്നതായി നാട്ടുകാർ അന്നുതന്നെ ആരോപിച്ചിരുന്നു

കഴിഞ്ഞ ദിവസമാണ് അസീസിന്റെ സഹോദരൻ അസീസിനെ കഴുത്തുഞെരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്താൻ റൂറൽ എസ് പി ഉത്തരവിട്ടിട്ടുണ്ട്.

Share this story