ചങ്കൂറ്റത്തോടെ മുൻപന്തിയിൽ നിൽക്കുന്നയാളാണ് ശിവൻകുട്ടി സഖാവ്; വോട്ട് അഭ്യർഥിച്ച് നടൻ ബൈജു

Share with your friends

നേമത്ത് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിക്ക് വോട്ട് അഭ്യർഥിച്ച് നടൻ ബൈജു. മണ്ഡലത്തിനും നാട്ടുകാർക്കും വേണ്ടി എന്തും ചെയ്യുന്നയാളാണ് ശിവൻകുട്ടി സഖാവെന്ന് ബൈജു പറയുന്നു. പ്രതിപക്ഷത്ത് ഇരിക്കുന്ന എംഎൽഎ വേണോ ഭരണപക്ഷത്തുള്ള എംഎൽഎ വേണോയെന്ന് നേമത്തുകാർ തീരുമാനിക്കണമെന്നും ബൈജു ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശിവൻകുട്ടിക്ക് വേണ്ടി ബൈജു വോട്ട് തേടിയത്

കുറിപ്പിന്റെ പൂർണരൂപം

നമസ്‌കാരം

ഞാൻ ആദ്യമായിട്ടാണ് രാഷ്ട്രീയപരമായ പരാമർശം നടത്തികൊണ്ടുള്ള ഒരു പോസ്റ്റ് ഇടുന്നത്.

പ്രിയമുള്ള ബഹുമാന്യരായ തിരു: നേമം മണ്ഡലത്തിലെ വോട്ടർമാരോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളത് എന്തെന്നാൽ ഈ വരുന്ന ഏപ്രിൽ 6 ന് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്താൽ മണ്ഡലത്തിനു ഗുണം ചെയ്യും എന്നതിനെ പറ്റിയാണ്. ഈ മണ്ഡലത്തിലെ മൂന്ന് സ്ഥാനാർഥികളും പ്രഗൽഭൻമാരാണ് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ലാ. പക്ഷെ തലസ്ഥാനത്തിന്റെ മണ്ണിന്റെ ഗന്ധം നന്നായി അറിയാവുന്നത് ഇവിടെ ജനിച്ചു വളർന്ന ശ്രീ: ശിവൻകുട്ടി സഖാവിനു തന്നെയാണ്. മാത്രവുമല്ല അദ്ദേഹം പാർട്ടിയുടെ അടിത്തട്ടിൽ നിന്ന് വളർന്നു വന്ന ആളും തിരുവനന്തപുരം മേയറും ആയിരുന്നു.

ഇപ്പോഴത്തെ എല്ലാ ദൃശ്യ അച്ചടി മാധ്യമങ്ങളും ഒരേ സ്വരത്തിൽ അടിവരയിട്ടു പറയുന്നു LDF ന് തുടർ ഭരണം ഉണ്ടാവുമെന്ന്. എങ്കിൽ നേമത്തുകാർക്ക് തീരുമാനിക്കാം പ്രതിപക്ഷത്തു ഇരിക്കുന്ന ഒരു MLA ആണോ അതോ ഭരണപക്ഷത്തു ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്ന്. പ്രസ്ഥാനത്തിനോടുള്ള അമിതമായ ആത്മാർത്ഥത കൊണ്ട് ചില എടുത്തു ചാട്ടം അദ്ദേഹം മുൻപ് നടത്തിയിടുണ്ട്. എങ്കിൽ ഇതേ ആത്മാർത്ഥത തന്നെയാണ് വോട്ടർമാരോടും മണ്ഡലത്തിനോടും സഖാവിനുള്ളത്.

എന്ത് കാര്യങ്ങളും ചങ്ക്കൂറ്റത്തോടെ ചെയ്യാൻ മുൻ പന്തിയിൽ നിൽക്കുന്ന ആളാണ് സഖാവെന്ന് അദ്ദേഹത്തിനെ നേരിട്ടു അറിയാവുന്ന എല്ലാവർക്കും അറിയാം. അതുകൊണ്ട് ദയവായി നേമത്തെ ബഹു: വോട്ടർമാർ ചിന്തിക്കൂ പ്രതിപക്ഷത്തു ഇരിക്കുന്ന MLA വേണോ മന്ത്രിയെ വേണോ എന്ന്. ഞാൻ പറഞ്ഞത് യാഥാർഥ്യം മാത്രം. വോട്ടർമാർ ബുദ്ധിപരമായി ചിന്തിക്കും എന്ന വിശ്വാസത്തോടെ ഒരു തിരുവനന്തപുരത്തുകാരൻ നിങ്ങളുടെ സ്വന്തം നടൻ ബൈജു സന്തോഷ്.

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!