ബാർ കോഴക്കേസിന് പിന്നിലെ തിരക്കഥ ആരുടേതെന്ന് എല്ലാവർക്കുമറിയാം: ഉമ്മൻ ചാണ്ടിക്ക് മറുപടിയുമായി ജോസ്

ബാർ കോഴക്കേസിന് പിന്നിലെ തിരക്കഥ ആരുടേതെന്ന് എല്ലാവർക്കുമറിയാം: ഉമ്മൻ ചാണ്ടിക്ക് മറുപടിയുമായി ജോസ്

കോൺഗ്രസിന്റെ നേതാവ് ഉമ്മൻ ചാണ്ടിക്ക് മറുപടിയുമായി കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. ബാർ കോഴ കേസിന് പിന്നിലെ തിരക്കഥ ആരുടേതാണെന്ന് അറിയാമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. കെ എം മാണിയോട് എൽഡിഎഫ് ചെയ്ത ക്രൂരത ജനങ്ങൾ മറക്കില്ലെന്ന പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി

കേരളാ കോൺഗ്രസിനോട് യുഡിഎഫിന് കടുത്ത അവഗണനയായിരുന്നു. പുറത്താക്കിയതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടായിരുന്നു. തന്റെ പിതാവിനെ ഏറ്റവുമധികം വേദനിപ്പിച്ച സംഭവമായിരുന്നു ബാർ കോഴ കേസെന്നും ജോസ് കെ മാണി പറഞ്ഞു

Share this story