യുഡിഎഫിന്റെ ഐക്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു; ക്യാപ്റ്റനില്ല, കൂട്ടായ നേതൃത്വമെന്നും ഉമ്മൻ ചാണ്ടി

യുഡിഎഫിന്റെ ഐക്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു; ക്യാപ്റ്റനില്ല, കൂട്ടായ നേതൃത്വമെന്നും ഉമ്മൻ ചാണ്ടി

യുഡിഎഫിന്റെ ഐക്യവും മികച്ച പ്രകടന പത്രികയും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചുവെന്ന് ഉമ്മൻ ചാണ്ടി. മികച്ച സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയത്. കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്നില്ല

എൽഡിഎഫ് സർക്കാരിന്റെ അഞ്ച് കൊല്ലത്തെ ഭരണപരാജയവും ഇന്ന് അവർ നേരിടുന്ന ആക്ഷേപങ്ങളും ജനങ്ങളിൽ വലിയ ചർച്ച സൃഷ്ടിച്ചിട്ടുണ്ട്. കോൺഗ്രസിൽ ഒരിക്കലും നേതൃത്വം സംബന്ധിച്ച പ്രശ്‌നമുണ്ടായിട്ടില്ല. ക്യാപ്റ്റനെ വെക്കുന്ന രീതി യുഡിഎഫിൽ ഇല്ല. കൂട്ടായ നേതൃത്വമാണുള്ളത്

പ്രധാനമന്ത്രി തന്നെ ശബരിമല വിഷയം എടുത്തിട്ടു. എന്നാൽ ശബരിമല പ്രശ്‌നം പരിഹരിക്കാൻ എന്ത് ആത്മാർഥതയാണ് അദ്ദേഹം കാണിച്ചിട്ടുള്ളത്. ബിജെപിയുടെ കാടിളക്കിയുള്ള പ്രചാരണം വോട്ടായി മാറില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Share this story