പിണറായി ക്യാപ്റ്റൻ തന്നെയെന്ന് കടകംപള്ളി; കഴക്കൂട്ടത്ത് ത്രികോണ മത്സരം

പിണറായി ക്യാപ്റ്റൻ തന്നെയെന്ന് കടകംപള്ളി; കഴക്കൂട്ടത്ത് ത്രികോണ മത്സരം

കഴക്കൂട്ടം മണ്ഡലത്തിൽ ത്രികോണ മത്സരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് കടകംപള്ളിയുടെ പരാമർശം. വികസനമാണ് മണ്ഡലത്തിലെ വിഷയം. ഇത് ചർച്ച ചെയ്താകും ജനം വിധിയെഴുതുകയെന്നും കടകംപള്ളി പറഞ്ഞു

പിണറായി വിജയൻ ക്യാപ്റ്റൻ തന്നെയാണ്. കപ്പലിന്റെ കപ്പിത്താനെ പോലെയാണ് പിണറായി നാട് നയിക്കുന്നത്. രാഹുൽ ഗാന്ധിക്ക് കേരള രാഷ്ട്രീയത്തെ കുറിച്ചോ ഇടതുപക്ഷത്തെ കുറിച്ചോ ഒന്നും അറിയില്ല. അതിനാൽ തന്നെ രാഹുൽ ഉന്നയിച്ച വിമർശനങ്ങൾക്ക് പ്രസക്തിയില്ലെന്നും കടകംപള്ളി പറഞ്ഞു.

Share this story