ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് മാണി സി കാപ്പൻ; പരാതി നൽകി

ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് മാണി സി കാപ്പൻ; പരാതി നൽകി

പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിക്കെതിരെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. പരസ്യപ്രചാരണം കഴിഞ്ഞ ശേഷം ജോസ് കെ മാണി പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. ഇത് വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് മാണി സി കാപ്പൻ ആരോപിക്കുന്നു

തന്റെ പേരിൽ അപരനെ നിർത്തിയത് ജോസ് കെ മാണിക്ക് പരാജയഭീതിയുള്ളതിനാലാണെന്ന് മാണി സി കാപ്പൻ ഇന്നലെ പറഞ്ഞിരുന്നു. മദ്യവും പണവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുകയാണെന്നും കാപ്പൻ ആരോപിച്ചിരുന്നു.

Share this story