പത്തനംതിട്ടയിൽ മർദനമേറ്റ് മരിച്ച 5 വയസ്സുകാരി പീഡനത്തിന് ഇരയായതായി സൂചന; രണ്ടാനച്ഛൻ കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ മർദനമേറ്റ് മരിച്ച 5 വയസ്സുകാരി പീഡനത്തിന് ഇരയായതായി സൂചന; രണ്ടാനച്ഛൻ കസ്റ്റഡിയിൽ

പത്തനംതിട്ട കുമ്പഴയിൽ രണ്ടാനച്ഛന്റെ മർദനമേറ്റ് മരിച്ച അഞ്ച് വയസ്സുകാരി പീഡനത്തിന് ഇരയായതായി സൂചന. കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ നീർക്കെട്ടുള്ളതായി കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളുടെ മകളായ സഞ്ജനയാണ് മരിച്ചത്. കുമ്പഴ കളീക്കപ്പടിക്കൽ വാടകക്ക് താമസിക്കുകയായിരുന്നു ഇവർ

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുട്ടിക്ക് നേരെ അതിക്രമം നടന്നത്. ജോലിക്ക് പോയ അമ്മ കനക തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. രണ്ടാനച്ഛൻ അലക്‌സ് കുട്ടിയെ സ്ഥിരമായി മർദിക്കുമായിരുന്നുവെന്ന് അമ്മ മൊഴി നൽകി.

അലക്‌സിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കസ്റ്റഡിയിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. മദ്യലഹരിയിൽ ഇയാൾ പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചു തകർത്തു. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്.

Share this story