സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നുണ്ടെന്ന് എം എം ഹസന്‍

സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നുണ്ടെന്ന് എം എം ഹസന്‍

സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. മികച്ച വിജയപ്രതീക്ഷയാണുള്ളത്. നേമത്ത് 99 ശതമാനമായിരുന്നു വിജയപ്രതീക്ഷ. രാഹുല്‍ ഗാന്ധി വന്ന് സംസാരിച്ചതോടെ വിജയപ്രതീക്ഷ നൂറ് ശതമാനമായി

യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും. കള്ളവോട്ട് ഒരു കാരണവശാലും അനുവദിക്കില്ല. നാളത്തെ തെരഞ്ഞെടുപ്പ് നിക്ഷ്പക്ഷവും നീതിപൂര്‍വവുമായി നടക്കുമെന്നും ഹസന്‍ പറഞ്ഞു.

Share this story