പോളിംഗ് ശതമാനം 70 കടന്നു; തളിപ്പറമ്പിലും കാട്ടായിക്കോണത്തും സംഘർഷം

പോളിംഗ് ശതമാനം 70 കടന്നു; തളിപ്പറമ്പിലും കാട്ടായിക്കോണത്തും സംഘർഷം

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. വൈകുന്നേരം അഞ്ച് മണിയോടെ പോളിംഗ് ശതമാനം 70.3 കടന്നു. അവസാന മണിക്കൂറുകളിൽ പല ബൂത്തുകളിലും നീണ്ട നിര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വൈകുന്നേരം ഏഴ് മണിയോടെയാണ് പോളിംഗ് നടക്കുന്നത്

കണ്ണൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് കൂടുതൽ പോളിംഗ്. ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്.

പലയിടത്തും സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്തൂരിൽ യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൽ റഷീദിന് നേരെ കൈയേറ്റമുണ്ടായതായി പരാതി ഉയർന്നു. തളിപറമ്പ മണ്ഡലത്തിൽ അബ്ദുൽ റഷീദ് റീ പോളിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകുമെന്ന് റഷീദ് അറിയിച്ചു

കഴക്കൂട്ടം കാട്ടായിക്കോണത്ത് രണ്ട് തവണ സിപിഎം, ബിജെപി പ്രവർത്തകർ തമ്മിറ്റിൽ ഏറ്റുമുട്ടി. രാവിലെ നടന്ന സംഘർഷത്തിന് ശേഷം ഉച്ചയ്ക്ക് ശേഷം കാറിലെത്തിയ സംഘം സിപിഎം പ്രവർത്തകരെ മർദിച്ചു. ഇതോടെ തടിച്ചുകൂടിയ സിപിഎം പ്രവർത്തകർ കാർ അടിച്ചു തകർത്തു. രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

Share this story