സംസ്ഥാനത്ത് പോളിംഗ് ശതമാനം 50 കടന്നു; വിവിധയിടങ്ങളിൽ നേരിയ സംഘർഷം

സംസ്ഥാനത്ത് പോളിംഗ് ശതമാനം 50 കടന്നു; വിവിധയിടങ്ങളിൽ നേരിയ സംഘർഷം

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് ശതമാനം 50 കടന്നു. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലും ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്.

വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ നേരിയ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്തൂരിൽ യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൽ റഷീദിന് നേരെ കയ്യേറ്റമുണ്ടായതായി യുഡിഎഫ് പരാതിപ്പെട്ടു. കഴക്കൂട്ടത്ത് സിപിഎം, ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ബൂത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘമാളുകളെ ബിജെപിക്കാർ തടഞ്ഞുവെച്ചു. കമ്പംമേട്ടിൽ വാഹനത്തിന് നേർക്ക് കല്ലേറുണ്ടായി. ബാലുശ്ശേരിയിൽ തന്നെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി ആരോപിച്ചു.

Share this story