തലശ്ശേരിയിൽ ബിജെപിയുടെ വോട്ടുകളും തനിക്ക് ലഭിക്കുന്നുണ്ടെന്ന് സിഒടി നസീർ

തലശ്ശേരിയിൽ ബിജെപിയുടെ വോട്ടുകളും തനിക്ക് ലഭിക്കുന്നുണ്ടെന്ന് സിഒടി നസീർ

തലശ്ശേരി മണ്ഡലത്തിൽ ബിജെപിയുടെ വോട്ടുകളും തനിക്ക് ലഭിക്കുന്നുണ്ടെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീർ. വോട്ടു ചെയ്തവർ തന്നെ വാട്ട്‌സാപ്പിലും വിളിച്ചുമെല്ലാം അറിയിക്കുന്നുണ്ട്. അതിൽ ബിജെപിക്കാരുമുണ്ടെന്ന് സി.ഒ.ടി നസീർ പറഞ്ഞു.

‘വോട്ട് ചെയ്യുന്നവർ വിളിച്ചും വാട്ട്‌സ് ആപ്പിൽ മെസേജ് അയച്ചും അറിയിക്കുന്നുണ്ട്. നല്ല പ്രതീക്ഷയുണ്ട്. വോട്ട് ചെയ്യുന്നവരിൽ സി.പി.ഐ.എമ്മുകാരും ലീഗുകാരും ബി.ജെ.പിക്കാരുമൊക്കെയുണ്ട്. എല്ലാവരുടെയും വോട്ട് ലഭിക്കുന്നുണ്ട്,’ സി.ഒ.ടി നസീർ പറഞ്ഞു.

നേരത്തെ ബി.ജെ.പി വോട്ട് വേണ്ടെന്ന് സി.ഒ.ടി നസീർ പറഞ്ഞിരുന്നു. ആ നിലപാടിൽ മാറ്റമില്ലെന്നും നസീർ അറിയിച്ചിരുന്നു. എന്നാൽ തലശ്ശേരിയിൽ സി.ഒ.ടി നസീറിന് തന്നെ പിന്തുണ നൽകുമെന്ന് വി. മുരളീധരൻ പറഞ്ഞിരുന്നു.

 

Share this story