തളിപറമ്പിൽ യുഡിഎഫ് ഏജന്റിന് നേരെ മുളകുപൊടി എറിഞ്ഞു; റീ പോളിംഗ് വേണമെന്ന് യുഡിഎഫ്
തളിപ്പറമ്പ് വ്യാപകമായ കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ റഷീദ്. മണ്ഡലത്തിൽ റീപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇക്കാര്യം ആവശ്യപ്പെടും.
ആന്തൂരിൽ സ്ഥാനാർഥിക്ക് പോലും ബൂത്തുകളിൽ പോകാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് അബ്ദുൽ റഷീദ് പറഞ്ഞു. വേശാല 174ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റ് ഷംസുദ്ദീന്റെ നേരെ മുളകുപൊടി എറിഞ്ഞതായും പരാതിയുണ്ട്.
എന്നാൽ മണ്ഡലത്തിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് എൽ ഡി എഫ് സ്ഥാനാർഥി എം വി ഗോവിന്ദൻ മാഷ് വ്യക്തമാക്കി. കെ സുധാകരൻ അടക്കമുള്ളവർ ബോധപൂർവം പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ചെറിയൂരിൽ കോൺഗ്രസ് പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയത്. റിട്ടേണിംഗ് ഓഫീസറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും ഗോവിന്ദൻ മാഷ് ആരോപിച്ചു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
