തെരഞ്ഞെടുപ്പ് ദിനത്തിലെ മുഖ്യമന്ത്രിയുടെ പരാമർശം; സതീശൻ പാച്ചേനി പരാതി നൽകി

തെരഞ്ഞെടുപ്പ് ദിനത്തിലെ മുഖ്യമന്ത്രിയുടെ പരാമർശം; സതീശൻ പാച്ചേനി പരാതി നൽകി

തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് പരാതി. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി സതീശൻ പാച്ചേനിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്.

അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇതിനെതിരെയാണ് പാച്ചേനിയുടെ പരാതി. മുഖ്യമന്ത്രിയുടെ പരാമർശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഒന്നാംഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്നമായ ചട്ടലംഘനമാണെന്ന് പരാതിയിൽ പറയുന്നു.

Share this story