ലീഗ് പ്രവർത്തകരന്റെ കൊലപാതകം: ഒരാൾ അറസ്റ്റിൽ

Share with your friends

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൻസൂറിന്റെ അയൽവാസി കൂടിയാണ് ഷിനോസ്. ഇയാളെ അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കും

അതേസമയം വിലാപയാത്രക്കിടെ സിപിഎം ഓഫീസുകൾ തകർത്ത സംഭവത്തിൽ പത്ത് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. 21 ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. 20 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു

ലീഗുകാർ തകർത്ത ഓഫീസുകളും വീടുകളും സിപിഎം നേതാക്കൾ സന്ദർശിച്ചു. സാധാരണജീവിതം തകർക്കുന്ന ആക്രമണമാണ് നടന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു. സമാധാനശ്രമങ്ങളോട് സിപിഎം സഹകരിക്കും. കൊലപാതകത്തിലും തുടർന്നുണ്ടായ അക്രമത്തിലും കർശനമായ നടപടിയുണ്ടാകണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!