പാനൂർ മൻസൂർ വധം: കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

പാനൂർ മൻസൂർ വധം: കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

പാനൂർ മൻസൂർ വധക്കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. പതിനഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായിലിനാണ് അന്വേഷണചുമതല. കേസിൽ 11 പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.

നിലവിൽ ആരും കസ്റ്റഡിയിലില്ല. ഒരു കേസിലെ പ്രതികളെ പിടികൂടിയില്ലെന്ന് പറഞ്ഞ് മറ്റ് കേസുകളിലെ പ്രതികളെ പിടികൂടുന്നതിനെതിരെ പ്രതിഷേധിക്കുന്നത് ശരിയല്ല. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ എത്രയും വേഗം പിടികൂടാനാണ് ശ്രമം. പാനൂർ മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചതായും ഇളങ്കോ പറഞ്ഞു

കണ്ണൂരിൽ ചേർന്ന സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു. പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കൾ യോഗം ബഹി,്കരിച്ചത്.

Share this story