ഇനി പരീക്ഷാച്ചൂട്: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ ഇന്ന് ആരംഭിക്കും

ഇനി പരീക്ഷാച്ചൂട്: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും. സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാർഥികളാണ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ എഴുതുന്നത്. ഇന്ന് രാവിലെ പ്ലസ് ടു പരീക്ഷയും എസ് എസ് എൽ സി പരീക്ഷയും നടക്കും. 12ാം തീയതി വരെയാണ് എസ് എസ് എൽ സി പരീക്ഷ ഉച്ചയ്ക്ക് ശേഷം നടക്കുക. ഏപ്രിൽ 15 മുതൽ രാവിലെയുമാണ് നടക്കുക

റംസാൻ നോമ്പ് പരിഗണിച്ചാണ് എസ് എസ് എൽ പി പരീക്ഷ 15ാം തീയതി മുതൽ രാവിലത്തേക്ക് മാറ്റുന്നത്. പരീക്ഷക്ക് ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ ഏതൊക്കെയെന്ന് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിൽ ഭൂരിഭാഗവും ഓൺലൈനായി ക്ലാസുകൾ നടത്തിയ അധ്യായന വർഷത്തിലെ പരീക്ഷയാണ് നടക്കുന്നത്.

മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേകം മുറിയിൽ ഇരുത്തണം. കുടിവെള്ളം വിദ്യാർഥികൾ സ്വന്തമായി കരുതണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്.

ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ രാവിലെ 9.40 മുതൽ ആരംഭിക്കും. 26ന് ഹയർ സെക്കൻഡറി പരീക്ഷ അവസാനിക്കും.

Share this story