പാലക്കാട് ജില്ലയിൽ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് മറിച്ചെന്ന് മന്ത്രി എ കെ ബാലൻ

പാലക്കാട് ജില്ലയിൽ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് മറിച്ചെന്ന് മന്ത്രി എ കെ ബാലൻ

പാലക്കാട് ജില്ലയിലാകെ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് മറിച്ചെന്ന് മന്ത്രി എ കെ ബാലൻ. ഒറ്റപ്പാലം, നെന്മാറ, തൃത്താല മണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയും അഡ്ജസ്റ്റ്‌മെന്റ് നടത്തിയിരുന്നു. അതിന്റെ ഉദാഹരണമാണ് മലമ്പുഴയും പാലക്കാടും. ഒരു വിഭാഗം കോൺഗ്രസുകാർ ഷാഫി പറമ്പലിനെതിരെയാണ്. ഇവർ ശ്രീധരന് അനുകുലമായ നിലപാട് എടുക്കും

അതേസമയം ജില്ലയിൽ എൽ ഡി എഫിന്റെ ഒമ്പത് സീറ്റും നിലനിർത്തും. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതം വർധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജയിക്കുമെന്ന പ്രതീക്ഷയോടെയാണ് ശ്രീധരൻ 88ാമത്തെ വയസ്സിൽ പാലക്കാട് മത്സരിക്കാൻ വരുന്നത്. അത് കോൺഗ്രസിന്റെ ഉറപ്പിനെ തുടർന്നാണ്

പാലക്കാട്, മലമ്പുഴ മണ്ഡലങ്ങൾ ജയിക്കാൻ വേണ്ടി ഇവർ ഗൂഢാലോചന നടത്തി. ഒറ്റപ്പാലത്തും നെന്മാറയിലും തൃത്താലയിലും അഡ്ജസ്റ്റ്‌മെന്റ് നടത്തിയിരുന്നു. അത് വ്യക്തമാണെന്നും ബാലൻ പറഞ്ഞു.

Share this story