രാജ്യസഭാ തെരഞ്ഞെടുപ്പ് പുതിയ സർക്കാർ വന്നിട്ട്; മാറ്റിവെക്കാൻ നിയമോപദേശം ലഭിച്ചതായി കമ്മീഷൻ

രാജ്യസഭാ തെരഞ്ഞെടുപ്പ് പുതിയ സർക്കാർ വന്നിട്ട്; മാറ്റിവെക്കാൻ നിയമോപദേശം ലഭിച്ചതായി കമ്മീഷൻ

സംസ്ഥാനത്ത് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിയമോപദേശം ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ സർക്കാർ വന്നതിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ധാർമികതയെന്ന് നിയമമന്ത്രാലയം നിർദേശിച്ചതായി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കമ്മീഷൻ പറയുന്നു

നിലവിലെ അംഗങ്ങളുടെ കാലാവധി അവസാനിക്കും മുമ്പേ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 21നാണ് നിലവിലെ മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത്. കോടതി വിഷയത്തിൽ അന്തിമ തീർപ്പ് ഉടൻ പറയും

നേരത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടത്താമെന്നായിരുന്നു കമ്മീഷൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തീരുമാനം പിന്നീട് മരവിപ്പിച്ചു. നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തീരുമാനം മരവിപ്പിച്ചത്. എന്നാൽ നിലവിലെ അംഗങ്ങളുടെ വിരമിക്കലിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Share this story