ബന്ധുനിയമനം: ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ലോകായുക്ത

ബന്ധുനിയമനം: ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ലോകായുക്ത

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത. ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തി.മുഖ്യമന്ത്രി തുടർനടപടിയെടുക്കണമെന്നും ലോകായുക്ത റിപ്പോർട്ടിൽ പറയുന്നു.

ബന്ധുനിയമനത്തിൽ ജലീലിന്റേത് അധികാര ദുർവിനിയോഗമാണ്. ബന്ധു അദീബിനെ ന്യൂനപക്ഷ കോർപ്പറേഷനിൽ നിയമിച്ചത് ചട്ടലംഘനമാണെന്നും ലോകായുക്ത റിപ്പോർട്ടിൽ പറയുന്നു. ജസ്റ്റിസ് സിറിയക് ജോസഫിന്റെയും ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന്റേതുമാണ് വിധി.

വി കെ മുഹമ്മദ് ഷാഫി എന്നയാളാണ് പരാതി നൽകിയത്. പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ സത്യമാണെന്ന് ലോകായുക്ത കണ്ടെത്തി. മത്സ്യ സ്വജനപക്ഷപാതിത്വവും സത്യപ്രതിജ്ഞാലംഘനവും നടത്തി. അതിനാൽ മന്ത്രിസ്ഥാനത്ത് തുടരാൻ പാടില്ലെന്നും തുടർ നടപടി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.

 

Share this story