ലോകയുക്ത റിപ്പോർട്ട്: ജലീൽ രാജിവെക്കേണ്ട കാര്യമില്ലെന്ന് മന്ത്രി ബാലൻ

ലോകയുക്ത റിപ്പോർട്ട്: ജലീൽ രാജിവെക്കേണ്ട കാര്യമില്ലെന്ന് മന്ത്രി ബാലൻ

ലോകയുക്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെ ടി ജലീൽ ഇപ്പോൾ രാജിവെക്കേണ്ടതില്ലെന്ന് മന്ത്രി എ കെ ബാലൻ. ഡെപ്യൂട്ടേഷനിൽ ബന്ധുവിനെ നിയമിക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ല. ഏതെങ്കിലും കീഴ്‌ക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അപ്പോൾ തന്നെ രാജിവെക്കുന്ന സാഹചര്യം കേരളത്തിലില്ല

ഒക്ടോബറിലാണ് ജലീലിന്റെ ബന്ധുവായ അദീബിനെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നത്. ബന്ധു നിയമപരമായി അർഹനാണോയെന്നതേ പരിശോധിക്കേണ്ടതുള്ളു. ഡെപ്യൂട്ടേഷനിൽ ബന്ധു പറ്റില്ലെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ല. അങ്ങനെയാണെങ്കിൽ ഒരു സ്ഥലത്തും ബന്ധുവിനെ നിയമിക്കാൻ പറ്റില്ലെന്ന സ്ഥിതിയലേക്ക് എത്തേണ്ടി വരും

അദീബ് അർഹനാണോ അല്ലയോ എന്നത് ഹൈക്കോടതിയെയും ഗവർണറെയും ജലീൽ നേരത്തെ ബോധ്യപ്പെടുത്തിയതാണ്. ഇപ്പോൾ പുറത്തുവന്ന ലോകയുക്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജലീൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ബാലൻ പറഞ്ഞു.

Share this story