മൻസൂർ വധം: രണ്ട് പേർ കൂടി പിടിയിലായി; അന്വേഷണസംഘം മുഹ്‌സിന്റെ മൊഴിയെടുത്തു

മൻസൂർ വധം: രണ്ട് പേർ കൂടി പിടിയിലായി; അന്വേഷണസംഘം മുഹ്‌സിന്റെ മൊഴിയെടുത്തു

മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി കസ്റ്റഡിയിൽ. കൃത്യത്തിൽ പങ്കെടുത്തവരാണ് രണ്ട് പേരും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി

ആദ്യം പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഷിനോസിന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചിരുന്നു

കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിനെയാണ് അക്രമിസംഘം ലക്ഷ്യം വെച്ചിരുന്നത്. ഇതുസംബന്ധിച്ച വാട്‌സാപ്പ് സന്ദേശങ്ങളും ഫോണിൽ നിന്ന് ലഭിച്ചു. മുഹ്‌സിന്റെ മൊഴി അന്വേഷണ സംഘം എടുത്തു.

Share this story