ഡോളർ കടത്ത് കേസ്: സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

ഡോളർ കടത്ത് കേസ്: സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയാണ് വെള്ളിയാഴ്ച കസ്റ്റംസ് മൊഴിയെടുത്തത്. വ്യാഴാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നുവെങ്കിലും അസുഖം കാരണം യാത്ര ചെയ്യാനാകില്ലെന്ന് സ്പീക്കർ മറുപടി നൽകുകയായിരുന്നു

പിന്നാലെയാണ് വെള്ളിയാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വസതിയിലെത്തിയത്. ചോദ്യം ചെയ്യൽ നാല് മണിക്കൂറോളം നേരം നീണ്ടുനിന്നു. കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന

ഡോളർ കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. വിദേശത്തേക്ക് ഡോളർ കടത്തിയെന്നും ഗൾഫിൽ നിക്ഷേപം നടത്തിയെന്നുമാണ് കേസ്‌

Share this story