പ്രവർത്തിച്ചിട്ടില്ലെന്ന് പറയുന്നത് പൊളിറ്റിക്കൽ ക്രിമിനലിസം; തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ജി സുധാകരൻ

പ്രവർത്തിച്ചിട്ടില്ലെന്ന് പറയുന്നത് പൊളിറ്റിക്കൽ ക്രിമിനലിസം; തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ജി സുധാകരൻ

തെരഞ്ഞെടുപ്പിന് പിന്നാലെ ചില മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ജി സുധാകരൻ. രാഷ്ട്രീയ ക്രിമനൽ സ്വഭാവത്തിലാണ് വാർത്ത വരുന്നത്. ചില ആളുകൾ പെയ്ഡ് റിപ്പോർട്ടർമാരെ പോലെ പെരുമാറുന്നു

തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ഒരു പ്രശ്‌നങ്ങളുമില്ല. ആരിഫിന്റെ പ്രസംഗം ബോധപൂർവം ഈ സമയത്ത് ഉയർത്തിയെന്ന് സെക്രട്ടേറിയറ്റിൽ ആരോപണം ഉയർന്നിട്ടില്ല. ജി സുധാകരന്റെ പോസ്റ്റർ കീറി ആരിഫിന്റെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ആരിഫിന് ഉത്തരവാദിത്വമില്ല

വേണ്ടത്ര പ്രവർത്തിച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തകരാണോ വിലയിരുത്തുന്നത്. 65 യോഗങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് 17 യോഗത്തിൽ ജില്ലയിൽ പ്രസംഗിച്ചു. അമ്പലപ്പുഴയിൽ മാത്രം 14 യോഗങ്ങളിൽ പങ്കെടുത്തു.

55 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്നു. കക്ഷി വ്യത്യാസമില്ലാതെ രാത്രി പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കൽ ക്രിമിനൽസുണ്ട്. അതൊന്നും ഞങ്ങളുടെ പാർട്ടിയിൽ നടക്കില്ല. അവരുടെ പേരൊന്നും പറയുന്നില്ല. എല്ലാവർക്കുമറിയാം. വോട്ട് പെട്ടിയിൽ കയറിയ ശേഷം പറയുന്നു ഞാൻ പ്രവർത്തിച്ചില്ലെന്ന്. എന്തൊരു രീതിയാണിതെന്നും സുധാകരൻ ചോദിച്ചു

Share this story