കൊവിഡ് നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ശക്തമാക്കും; ചീഫ് സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു

കൊവിഡ് നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ശക്തമാക്കും; ചീഫ് സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു

കേരളത്തിലും കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കും. ഇതുസംബന്ധിച്ച തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു. ഞായറാഴ്ചത്തെ കണക്കുപ്രകാരം ഏഴായിരത്തോളം പുതിയ കേസുകളാണ് സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്തത്.

കോഴിക്കോട് മാത്രം 1200ലേറെ പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരകീരിച്ചത്. സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് ചില ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഷോപ്പുകൾ, മാളുകൾ, എന്നിവിടങ്ങളിൽ കർശന നിയന്ത്രണം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. സമ്പൂർണ അടച്ചിടൽ പക്ഷേയുണ്ടാകില്ല

സംസ്ഥാനത്ത് നിലവിൽ 44,389 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 600 പേർ തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിൽ 173 പേരുമുണ്ട്. രോഗവ്യാപനം തടയാനായി മാസ് വാക്‌സിനേഷൻ പദ്ധതിക്കും സംസ്ഥാനം തുടക്കമിട്ടിട്ടുണ്ട്.

Share this story