കയ്യൂർ-ചീമേനി പഞ്ചായത്തിൽ കള്ളവോട്ട് നടന്നുവെന്ന പരാതിയുമായി യുഡിഎഫ്

കയ്യൂർ-ചീമേനി പഞ്ചായത്തിൽ കള്ളവോട്ട് നടന്നുവെന്ന പരാതിയുമായി യുഡിഎഫ്

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽപ്പെട്ട കയ്യൂർ-ചീമേനി പഞ്ചായത്തിലെ 36, 37 പോളിംഗ് ബൂത്തുകളിൽ കള്ളവോട്ട് നടന്നുവെന്ന് യുഡിഎഫ്. പല ബൂത്തുകളിലും കള്ളവോട്ട് നടന്നുവെന്നും ഭരണകക്ഷിയുടെ ഭീഷണികൾക്ക് മുന്നിൽ ഉദ്യോഗസ്ഥർ നിഷ്‌ക്രിയരായിരുന്നുവെന്നും യുഡിഎഫ് ആരോപിക്കുന്നു

ഗൾഫിൽ ജോലി ചെയ്യുന്ന 11 പേരുടെ പേരിൽ കള്ളവോട്ട് ചെയ്യപ്പെട്ടുവെന്നതിന്റെ രേഖകൾ ഇവർ പുറത്തുവിട്ടു. ഗൾഫിലുള്ള 11 പേർക്ക് പകരം ഈ ബൂത്തുകളിലെത്തി വോട്ട് ചെയ്തവരുടെ പേരുകൾ സഹിതമാണ് യുഡിഎഫ് പ്രവർത്തകർ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഈ പതിനൊന്ന് പേരുടെയും വീട്ടുകാരുടെ ഒത്താശയോടെയാണ് കള്ളവോട്ടുകൾ നടന്നത്. വീട്ടുകാർ നൽകിയ ഒറിജിനൽ തിരിച്ചറിയൽ കാർഡുമായാണ് കള്ളവോട്ടുകാർ വന്നത്. കാർഡിലെ ഫോട്ടോയും വോട്ട് ചെയ്യാൻ വന്നവരും തമ്മിലുള്ള സാദൃശ്യമില്ലായ്മ ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും യുഡിഎഫ് പറയുന്നു.

Share this story