പോസ്റ്ററുകൾ ആക്രി കടയിൽ; വീണ എസ് നായരുടെ നോട്ടീസുകൾ വാഴത്തോട്ടത്തിലും

പോസ്റ്ററുകൾ ആക്രി കടയിൽ; വീണ എസ് നായരുടെ നോട്ടീസുകൾ വാഴത്തോട്ടത്തിലും

പോസ്റ്ററുകൾ ആക്രി കടയിൽ തൂക്കിവിറ്റതിന് പിന്നാലെ വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായരുടെ വോട്ട് അഭ്യർഥനാ നോട്ടീസുകളും ഉപേക്ഷിച്ച നിലയിൽ. പേരൂർക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകൾ കണ്ടെത്തിയത്

വീണയുടെ പോസ്റ്ററുകൾ ഉപയോഗിക്കാതെ ആക്രി കടയിൽ തൂക്കിവിറ്റ സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തിൽ തൂക്കിവിൽപ്പന നടത്തിയ കോൺഗ്രസുകാരനെ പാർട്ടി പുറത്താക്കുകയും ചെയ്തു. സംഭവത്തിൽ പാർട്ടിതല അന്വേഷണം നടത്തുമെന്ന് കെപിസിസിയുടെ പ്രസിഡന്റ് സ്ഥാനത്തുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ പറയുകയും ചെയ്തു

അതേസമയം നോട്ടീസ് വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചത് ആരാണെന്ന് കോൺഗ്രസ് അന്വേഷിക്കുമോയെന്നുറപ്പില്ല. നോട്ടീസ് വാഴത്തോട്ടത്തിൽ കൊണ്ടുചെന്നിട്ട ആൾക്കെതിരെ നടപടി വരുമോയെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടില്ല

Share this story