സുധാകരന് വേണമെങ്കിൽ ഹൈക്കമാൻഡിനോട് ആവശ്യപ്പെടാം; സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യം മുല്ലപ്പള്ളി തള്ളി

സുധാകരന് വേണമെങ്കിൽ ഹൈക്കമാൻഡിനോട് ആവശ്യപ്പെടാം; സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യം മുല്ലപ്പള്ളി തള്ളി

സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന കെ സുധാകരന്റെ ആവശ്യം തള്ളി കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു സംസ്ഥാനത്തിന് മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് രാമചന്ദ്രൻ പറഞ്ഞത്

ഉദ്ദേശിച്ച രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനായില്ല. സുധാകരന് വേണമെങ്കിൽ ഹൈക്കമാൻഡിനോട് നേരിട്ട് ആവശ്യപ്പെടാം. വട്ടിയൂർക്കാവിലെ സ്ഥാനാർഥി വീണയുടെ പോസ്റ്റർ വിവാദത്തിൽ അട്ടിമറി നടന്നിട്ടുണ്ടാകാമെന്നും രാമചന്ദ്രൻ പറഞ്ഞു

സംഘടനാപ്രവർത്തനം കൃത്യമായി നടത്തുന്നവരുമായി മാത്രമേ പാർട്ടിക്ക് മുന്നോട്ടു പോകാനാകൂ. അല്ലാത്തവരെ വെച്ച് പൊറുപ്പിക്കാനാകില്ലെന്നും രാമചന്ദ്രൻ പറഞ്ഞു.

Share this story