നിൽക്കക്കളിയില്ലാതെ വന്നതോടെയാണ് ജലീൽ രാജിവെച്ചതെന്ന് ചെന്നിത്തല

നിൽക്കക്കളിയില്ലാതെ വന്നതോടെയാണ് ജലീൽ രാജിവെച്ചതെന്ന് ചെന്നിത്തല

ധാർമികത ഉയർത്തിപ്പിടിച്ചല്ല, നിൽക്കക്കളിയില്ലാതെയാണ് കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുജന സമ്മർദവും പൊതുജനാഭിപ്രായവും ശക്തമായി ഉയർന്നുവന്നതിനെ തുടർന്നാണ് ജലീൽ രാജിവെച്ചത്. ധാർമികതയുണ്ടായിരുന്നുവെങ്കിൽ ഹൈക്കോടതിയിൽ പോയി സ്‌റ്റേ വാങ്ങിക്കാനുള്ള നീക്കം നടത്തിയത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു

ധാർമികതയുണ്ടായിരുന്നുവെങ്കിൽ മൂന്ന് ദിവസം കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നോ. ലോകായുക്തയുടെ വിധി വന്നശേഷം രാജിവെക്കുന്ന പ്രശ്‌നമില്ലെന്നാണ് നിയമമന്ത്രി പറഞ്ഞത്. ബന്ധുക്കളെ നിയമിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത്. പാർട്ടി സെക്രട്ടേറിയറ്റ് അംഗം കൂടിയായ എ കെ ബാലന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് കണക്കാക്കാൻ സാധിക്കില്ല

മൂന്ന് ദിവസം രക്ഷപ്പെടാനുള്ള എല്ലാ അടവും നോക്കി. അവസാനം പാർട്ടിക്ക് പറയേണ്ടി വന്നു രാജിവെക്കാൻ. ഇതിലെന്ത് ധാർമികതയാണ് ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു.

Share this story