സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; ഉത്തരവ് ഇന്നിറങ്ങും

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; ഉത്തരവ് ഇന്നിറങ്ങും

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. രാത്രി ഒമ്പത് മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാമെന്നത് ഉത്തരവിൽ പരാമർശിക്കും. പൊതുചടങ്ങുകളുടെ സമയം രണ്ട് മണിക്കൂറാക്കി ചുരുക്കിയിട്ടുണ്ട്. ഹോട്ടലടക്കമുള്ള കടകൾ രാത്രി ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം

പൊതു ചടങ്ങുകളിലെ പങ്കാളിത്തത്തിലെ നിയന്ത്രണങ്ങളിലും മറ്റ് വ്യവസ്ഥകളിലും ഇളവുണ്ടാകില്ല. നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം ജനങ്ങളുടെ സഹകരണം കൂടി പ്രതീക്ഷിച്ചുള്ള നിർദേശങ്ങളാകും ഉത്തരവിലുണ്ടാകുക.

അതേസമയം ഐസിയു കിടക്കകളും വെന്റിലേറ്ററുകളും മതിയാകുമോയെന്ന ആശങ്ക ആരോഗ്യവകുപ്പിനുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് തീവ്രപരിചരണ വിഭാഗത്തിൽ കൂടുതൽ രോഗികളുള്ളത്. തിരുവനന്തപുരത്ത് മരണനിരക്കും വർധിക്കുകയാണ്.

Share this story