ജലീലിന് പിന്നാലെ മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രനും മുല്ലപ്പള്ളി രാമചന്ദ്രനും

ജലീലിന് പിന്നാലെ മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രനും മുല്ലപ്പള്ളി രാമചന്ദ്രനും

ബന്ധുനിയമന വിവാദത്തിൽ കെ ടി ജലീൽ രാജിവെച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും രാജിവെക്കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും രംഗത്തുവന്നു. സമാന ആവശ്യമാണ് ബിജെപി, കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചത്

അനധികൃത നിയമനത്തിന് വേണ്ടി യോഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. ജലീലിനും മുഖ്യമന്ത്രിക്കും ഈ കാര്യത്തിൽ തുല്യപങ്കാണുള്ളത്. നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവും ഇരുവരും നടത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു

ധാർമികതയുടെ പേരിലാണ് കെ ടി ജലീൽ രാജിവെച്ചതെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കാനുള്ള ബാധ്യതയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ധാർമികത മുഖ്യമന്ത്രിക്കും ബാധകമാണ്. ആ സത്യസന്ധത അദ്ദേഹം കാണിക്കണം. ജലീലിന്റെ രാജി നിൽക്കക്കള്ളി ഇല്ലാതെ വന്നപ്പോൾ സംഭവിച്ചതാണ്. ജലീലിനെ രക്ഷിക്കാനാണ് സിപിഎം ആദ്യം മുതൽക്കെ ശ്രമിച്ചതെന്നും രാമചന്ദ്രൻ പറഞ്ഞു.

Share this story