തിയറ്ററുകളും ബാറുകളും ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കാം

തിയറ്ററുകളും ബാറുകളും ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കാം

സംസ്ഥാനത്ത് തിയറ്ററുകളും ബാറുകളും ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കാമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. വിവാഹം അടക്കമുള്ള പരിപാടികള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കടകളും ഹോട്ടലുകളും ടേക് എവേ കൗണ്ടറുകളും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണം.

ട്യൂഷന്‍ നടത്തിപ്പ് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നടത്തണം. അത്യാവശ്യമില്ലാത്ത പരിപാടികള്‍ നീട്ടി വയ്ക്കണം. ഉത്സവങ്ങളുടെ നടത്തിപ്പിനും 150 പേരെന്ന നിബന്ധന ബാധകമാണെന്നും ചീഫ് സെക്രട്ടറി.

Share this story