നിർദ്ധരരായ രോഗികൾക്ക് കൈതാങ്ങുമായി സുനിൽ മുതുവന

നിർദ്ധരരായ രോഗികൾക്ക് കൈതാങ്ങുമായി സുനിൽ മുതുവന

അത്തോളി: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പാവപ്പെട്ട രോഗികൾക്ക് താങ്ങും തണലും ആയി മാറിയ വടകര മണിയൂർ സ്വദേശി സുനിൽ മുതുവന സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന നിർദ്ധരരായ രോഗികൾക്ക് ആശ്വാസവുമായി എത്തിയത് മലബാർ മെഡിക്കൻ കോളേജുമായി സഹകരിച്ച് നിർബ്ദരായ രോഗികൾക്ക് ശസ്ത്രക്രിയ ക്യാംപ് സംഘടിപ്പിച്ചത് ക്യാംപിൻ്റെ ഉദ്ഘാടനം മലബാർ മെഡിക്കൽ കോളേജ് ഒപ് തോമോളജി വിഭാഗം എച്ച് ഒ ഡി ഡോ കെ വി രാജു നിർവഹിച്ചു. മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി,മുഖ്യ അതിഥി ആയിരുന്നു ജോഷിഅത്തോളി ശ്രീകുമാർ ബിനിജ , ഷാലു എന്നിവർ സംസാരിച്ചു

ഹൃദയം കണ്ണ് തൊണ്ട, ചെവി, മൂക്ക്, എന്നിവക്ക് ശസ്ത്രക്രിയ ആവിശ്യമായതും പണം ഇല്ലാതെ കഷ്ട്ടപ്പെടുന്ന നിർദ്ധരരായ രോഗികൾക്ക് തനിക്ക് കോൺക്രീറ്റ് ജോലിക്ക് പോയി കിട്ടുന്ന വരുമാനത്തിൽ നിന്നും കിട്ടുന്ന ഒരു തുക മാറ്റിവെച്ചാണ് സുനിൽ ഇത് പോലെയുള്ള ജീവകാരുണ്യ പ്രവർത്തികൾ ചെയ്യുന്നത് . അർഹതപ്പെട്ട രോഗികൾക്ക് തന്നെ ചികിൽസ കിട്ടണം എന്നുള്ളത് കൊണ്ട് തന്നെ ഇദ്ദേഹം തന്നെ രോഗികളെ കണ്ടെത്തിയാണ് ചികിൽസാ സഹായങ്ങൾ എത്തിക്കുന്നത് . കഴിഞ്ഞ വർഷം വടകര ഗവൺമെൻ്റ്റ് ആശുപത്രിയിൽ വെച്ച് പതിനഞ്ചോളം നിർദ്ധരരോഗികളുടെ ശസ്ത്രക്രിയ സൗജന്യമായി ഇദേഹം നടത്തി കൊടുത്തിട്ടുണ്ട്, രണ്ടാം തവണ ആണ് രോഗികൾക്ക് സഹായവുമായി എത്തിയത്

രോഗികൾ ആയ ആളുകൾക്ക് കൂടെ നിൽകാൻ ആരും ഇല്ലങ്കിൽ ഇദേഹം കൂട്ടിരിപ്പിന് ഉണ്ടാവും. രോഗികൾ ആയ ആളുകൾക്ക് സൗജന്യമായി മരുന്നുകൾ എത്തിക്കുകയും തെരുവിൽ അന്തി ഉറങ്ങുന്ന ആളുകൾക്ക് ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും ഇദേഹം എത്തിക്കാറുണ്ട്

Share this story