ബലാൽസംഗത്തിനിരയായ 13 വയസുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈകോടതിയുടെ അനുമതി

Share with your friends

ബലാൽസംഗത്തിനിരയായ 13 വയസുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈകോടതിയുടെ അനുമതി. മകളുടെ ഗർഭഛിദ്രത്തിന് അനുമതി തേടി പിതാവ് നൽകിയ ഹരജിയിലാണ് കോടതിയുടെ അടിയന്തിര ഇടപെടൽ. പെൺകുട്ടിയുടെ 14 കാരനായ സഹോദരനാണെന്ന് പ്രതിയെന്നാണ് പോലിസ് സംശയിക്കുന്നത്. അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് ബെച്ചൻ കുര്യൻ തോമസ് ഹർജി പരിഗണിച്ചത്. 24 മണിക്കൂറിനകം ഗർഭം അലസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് കോടതി അനുമതി നൽകിയത്.

കോടതി നിർദേശ പ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് കുട്ടിയെ പരിശോധിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകി. അപകട സാധ്യതകളുണ്ടെങ്കിലും ഗർഭഛിദ്രം നടത്താമെന്നായിരുന്നു റിപ്പോർട്ട്. 20 ആഴ്ച വരെ വളർച്ചയുള്ള ഭ്രൂണം നശിപ്പിക്കാനാണ് നിയമപരമായി വ്യവസ്ഥയുള്ളത്. നിയമഭേദഗതിയിലൂടെ ഇത് 24 ആഴ്ച വരെയാക്കി മാറ്റിയെങ്കിലും ഭ്രൂണവളർച്ച 26 ആഴ്ച പിന്നിട്ട കേസാണ് കോടതിയുടെ പരിഗണനക്കെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനത്തെത്തുടർന്ന് ഗർഭിണിയാകേണ്ടി വന്ന സാഹചര്യം കൂടി പരിഗണിച്ചണ് കോടതി അനുമതി. പീഡന സംഭവം പെൺകുട്ടിയെ മാത്രമല്ല, ഇതിൻ്റെ മാനസികാഘാതം മാതാപിതാക്കളെയും നിരന്തരം വേട്ടയാടുന്ന സ്ഥിതി വിശേഷമുണ്ടാകുന്നത് സാമൂഹ്യ താൽപര്യത്തിന് വിരുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നൽകിയത്. ഭ്രൂണത്തിൻ്റെ ഡി.എൻ.എ പരിശോധനക്ക് തെളിവുകൾ ശേഖരിക്കണമെന്ന നിർദേശവും കോടതി ഉത്തരവിലുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!