കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലെ ആരോഗ്യപ്രവർത്തകരിൽ കൊവിഡ് വ്യാപനം

കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലെ ആരോഗ്യപ്രവർത്തകരിൽ കൊവിഡ് വ്യാപനം

കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രണ്ട് ദിവസത്തിനുള്ളിൽ 13 ആരോഗ്യ പ്രവർത്തകർക്കും കോട്ടയത്ത് 12 ഡോക്ടർമാർക്കും ശ്രീചിത്രയിൽ ഏഴ് രോഗികൾക്കും രണ്ട് ജീവനക്കാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കോട്ടയത്ത് സർജറി, പൾമനറി വിഭാഗങ്ങളിൽപ്പെട്ട ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനമായി. ആശുപത്രികളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഡോക്ടർമാർക്കിടയിൽ രോഗം ഇനിയും വർധിക്കാനാണ് സാധ്യത. ഇതോടെ ഒപിയിലടക്കം കടുത്ത നിയന്ത്രണം വരും. നേരത്തെയും കോട്ടയം മെഡിക്കൽ കോളജിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Share this story