വി എസ് അച്യുതാനന്ദൻ കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു

വി എസ് അച്യുതാനന്ദൻ കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു

മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻ കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. മകൻ വി.എ.അരുൺകുമാറും ഒപ്പമുണ്ടായിരുന്നു.

കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണെന്നും കരുതലും അച്ചടക്കവും അനിവാര്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വാക്സിൻ സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

 

Share this story