സുബീറയുടെ മൃതദേഹം വീടിന് സമീപം കുഴിച്ചിട്ട നിലയില്‍; കൊലപാതകി പിടിയിൽ

Share with your friends

മലപ്പുറം: മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടി സുബീറ ഫര്‍ഹത്തയുടെ കൊലപാതകത്തിൽ നിർണ്ണായക അറസ്റ്റ്. വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് ചേറ്റൂര്‍ സ്വദേശി കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തയുടെ മൃതദേഹം കണ്ടെത്തിയത്. അൻവർ ആണ് പിടിയിൽ ആയത്.

ഇന്ന് വൈകീട്ടോടെയാണ് പെൺകുട്ടിയുടെ വീടിന് സമീപത്ത് നിന്ന് അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നത്. വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയുടേതെന്ന് സ്ഥിരീകരിക്കാനായി മൃതദേഹം പുറത്തേക്ക് എടുത്ത് പരിശോധന നടത്തിയിട്ടില്ല.

കഴിഞ്ഞ മാസം പത്തിനാണ് പെണ്‍കുട്ടിയെ കാണാതായത്. സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയാണ് സുബീറ. പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലെക്കേഷന്‍ വിട്ട് പെണ്‍കുട്ടി പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. വിവാഹിതയായ പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-