കൊവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അനാവശ്യ ഭീതി പരത്തുന്നുവെന്ന് കെ സുരേന്ദ്രൻ

കൊവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അനാവശ്യ ഭീതി പരത്തുന്നുവെന്ന് കെ സുരേന്ദ്രൻ

കൊവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അനാവശ്യ ഭീതി പരത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇടയ്ക്കിടെ പ്രധാനമന്ത്രിക്ക് അനാവശ്യമായി കത്തയക്കുന്നു. പരിഭ്രാന്തി പരത്താൻ മുഖ്യമന്ത്രി ബോധപൂർവം ശ്രമിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന് ഡിസംബർ 13ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൊവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കാൻ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രത്യേക മുന വെച്ചാണ് ആവശ്യത്തിന് വാക്‌സിൻ ഇല്ലെന്ന് പറഞ്ഞ് കേന്ദ്രത്തിന് കത്തയക്കുന്നത്

പതിവു പോലെ ഒരു കാര്യവും ചെയ്യാതെ കത്തയക്കുക, ജനങ്ങളിൽ ഭീതി പരത്തുക, അനാവശ്യമായി ജനങ്ങളെ സമ്മർദത്തിലാക്കുക. ഇതുവഴി കേന്ദ്രവിരുദ്ധ രാഷ്ട്രീയം ശക്തിപ്പെടുത്താമോയെന്ന് നോക്കുക. ആപത്ഘട്ടത്തിൽ ഒരു ഭരണാധികാരിയും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

 

Share this story