ഹൈക്കോടതി ജഡ്ജിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു

Share with your friends

കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൊറോണ സ്ഥിരീകരിച്ചു. ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച പുറത്തുവന്ന പരിശോധനാ ഫലത്തിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചിരിച്ചത്.

നിലവിൽ കോടതി മധ്യവേനൽ അവധിക്കായി അടച്ചിരിക്കുകയാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഏതാനും ജഡ്ജിമാരുടെ അവധിക്കാല സിറ്റിങ് മാത്രമാണുള്ളത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. മകൾക്ക് കൊറോണ സ്ഥിരീകരിച്ചതിനാൽ മറ്റൊരു ജഡ്ജി നിരീക്ഷണത്തിലാണ്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-